ചൂരൽ മല, മുണ്ടക്കൈ , പുഞ്ചിരി മുട്ടം എന്നിവിടങ്ങളിലായി ദുരന്തത്തിൻ്റെ ആറാം നാളായ ഇന്നും തുടരും. മൃതദേഹങ്ങൾ കണ്ടെത്താനാകുന്ന സൈന്യത്തിൻ്റെ റഡാർ സംവിധാനം അടക്കം വച്ചാണ് തിരച്ചിൽ തുടരുക. ആറു സംഘങ്ങളിലായി 1264 പേർ ഇന്നത്തെ തിരച്ചിലിലും ഉണ്ടാകും.
ഏതൊക്കെ മേഖലകളിൽ ദുരന്തത്തിൻ്റെ ആഘാതമേറ്റിട്ടുണ്ട് എന്നറിയാനായി ഡ്രോൺ ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. അതേ സമയം, ചൂരൽ മഴയിൽ രാത്രി മുതൽ പെയ്തു കൊണ്ടിരിയ്ക്കുന്ന കനത്ത മഴ അന്വേഷണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും വലിയ തടസം സൃഷ്ടിയ്ക്കുന്നുണ്ട്.
മരണസംഖ്യ ഇതുവരെ 357 ഉം ഇനിയും കണ്ടെത്താനുള്ളവർ 206 ഉം ആണ്. മലപ്പുറത്തെ ചാലിയാറിൽ നിന്ന് 198 മൃതദേഹങ്ങൾ ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. തിരച്ചിൽ അവിടെ ഇന്നും തുടരുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതുവരേയും തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ മേപ്പാടിയിൽ തന്നെ കണ്ടെത്തി മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ട് സംസ്കരിക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.