റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കുപ്പി മദ്യം

At Malayalam
1 Min Read

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും മുപ്പതോളം കുപ്പി റോയൽ സ്റ്റാഗ് എന്ന ഗോവൻ നിർമിത വിദേശ മദ്യം പൊലീസ് പിടി കൂടി. അനധികൃതമായി മദ്യം കടത്തിയതിന് രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ വാണിയംകുളം സ്വദേശികൾ എന്നു പറയപ്പെടുന്ന സജിത്, രാജേഷ് എന്നിവരെയാണ് പൊലിസ് ഇതുമായി ബന്ധപ്പെട്ട് പിടി കൂടിയത്.

രാത്രി ഒമ്പതു മണിയോടടുത്ത് ഹാർഡ് ബോർഡ് പെട്ടികൾ ചുമന്ന് റെയിൽവേ പ്ലാറ്റ് ഫോമിലൂടെ നടന്നു പോയ ഇവരെ തടഞ്ഞു നിർത്തിയ പൊലിസ് ഉദ്യോഗസ്ഥർ ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് ഹാർഡ്ബോർഡ് പെട്ടിക്കുള്ളിൽ മദ്യമാണന്ന് ഇവർ സമ്മതിച്ചത്. റെയിൽവേ പൊലിസ് , ജി ആർ പി എഫ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

Share This Article
Leave a comment