കോഴിക്കോട് ഒരു കച്ചവട സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്ന കുടിവെള്ള കിണർ ഇടിഞ്ഞു താഴ്ന്നത് സമീപത്ത് പരിഭ്രാന്തി പരത്തി. മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിനു സമീപത്തായുണ്ടായിരുന്ന കിണറാണ് വൻ ശബ്ദത്തോടെ ഇടിഞ്ഞു താഴ്ന്നത്.
വടകര വില്യാപ്പള്ളിയിലാണ് സ്ഥാപനം പ്രവർത്തിയുന്നത്. കിണറിനു സമീപത്തായിരുന്ന് ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിലെ ജീവനക്കാരി ശബ്ദം കേട്ട് അവിടെ നിന്ന് ഓടി മാറിയതിനാൽ രക്ഷപ്പെട്ടതായി പറയുന്നു. സ്ഥാപനത്തിന് സമീപമുള്ള കിണറും മണ്ണും ഇടിഞ്ഞുതാഴ്ന്നതോടെ സ്ഥാപനത്തിൻ്റെ പ്രവർത്തനം അധികൃതർ ഇടപെട്ട് നിർത്തി വച്ചിരിക്കുകയാണ്.