കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനമനുസരിച്ച് ഇന്ന് കേരളത്തിൽ മഴ ഒഴിഞ്ഞേക്കും. ഒരു ജില്ലയിലും ചുവപ്പ്, ഓറഞ്ച് ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടില്ല.കനത്ത മഴ ഒഴിഞ്ഞേക്കും എന്ന ആശ്വാസത്തിലാണ് വയനാട്ടിലെ രക്ഷാപ്രവർത്തകരും ഓരോ ജില്ലയിലേയും ഭരണകൂടങ്ങളും.
അതേ സമയം കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി നൽകിയിട്ടുമുണ്ട്.