നാലു സംഘങ്ങളായി തിരിഞ്ഞ് ഇന്ത്യൻ സൈന്യം ചൂരൽമലയിൽ വെളുപ്പിന് ആറു മണിയോടെ രക്ഷാപ്രവർത്തനം തുടങ്ങി. ഇന്ന് കൂടുതൽ സേനാംഗങ്ങൾ എത്തിച്ചേരുന്നുമുണ്ട്. രാവിലെ ഏഴു മണിയോടെ അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനവും തുടങ്ങി. മണ്ണിനടയിൽ ആരെങ്കിലും ജീവനോടെ കുടുങ്ങിയിട്ടുണ്ടെങ്കിൽ അവരെ പുറത്തെത്തിക്കുന്നതിനാവും പരിഗണന നൽകുക.
98 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ പറയുമ്പോൾ നാട്ടുകാരുടെ പരാതിയനുസരിച്ച് 200 ൽ അധികം ആളുകളെ ഇനിയും കണ്ടെത്തണം. 151 മൃതദേഹങ്ങൾ ഈ സമയം വരെ ലഭ്യമായിട്ടുണ്ട്. 1223 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ഇന്നത്തെ ഏകദേശം 20 മണിക്കൂറിലധികം രക്ഷാപ്രവർത്തനം നടത്തിയിരുന്നു.