കക്കയം ഡാമിലെ ജലനിരപ്പ് 2,486.8 അടിയായി ഉയര്‍ന്നതിനാലും വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതു കൊണ്ടും ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കൂടാന്‍ സാധ്യതയുള്ളതിനാൽ പരമാവധി ജല സംഭരണ നിരപ്പായ 2,487 അടിയില്‍ കവിയാതിരിക്കാന്‍ നിലവില്‍ ഒരു അടിയായി ഉയര്‍ത്തിയ രണ്ട് ഷട്ടറുകള്‍ 1.5 അടി വരെ ഘട്ടംഘട്ടമായി ഉയര്‍ത്തി അധികജലം ഒഴുക്കിവിടുമെന്ന് കെ എസ് ഇ ബി അറിയിച്ചു. തീരവാസികള്‍ ജാഗ്രതാ പാലിയ്ക്കണം.