വയനാട്ടിൽ സ്ഥിതി ഗുരുതരം

At Malayalam
1 Min Read

വയനാട്ടിലെ ഉരുൾപൊട്ടലിൽ അഞ്ചു പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെടുത്തു. ഒട്ടനവധി വാഹനങ്ങൾ ഒലിച്ചു പോവുകയും കാണാതാവുകയും ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ ഭാഗങ്ങളിലെ വീടുകൾ നാമാവശിഷ്ടമായി. ചൂരൽമല ടൗണിൻ്റെ ഒരു ഭാഗം മുഴുവൻ കാണാനില്ലാതായി. വയനാട് ജില്ലയിൽ ഇതുവരെയുണ്ടാകാത്തത്ര വലിയ ദുരന്തമാണ് നേരിടുന്നത്. വെള്ളാർമല പ്രവർത്തിച്ചിരുന്ന സ്കൂൾ ഭാഗികമായി തകർന്നു, ശേഷിക്കുന്ന ഭാഗം വെള്ളത്തിനടിയിലുമാണ്. മേപ്പാടി പഞ്ചായത്തിലെ മുണ്ട കൈഭാഗത്ത് വെളുപ്പിന് ഒന്നരയ്ക്കും പുലർച്ചെ നാലിനും രണ്ടു തവണ ഉരുൾ പൊട്ടിയതായാണ് വിവരം.

ഏകദേശം നാനൂറിലധികം കുടുംബങ്ങളെ ഉരുൾപൊട്ടൽ പൂർണമായും ബാധിച്ചിട്ടുണ്ട്. എത്ര പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. സാധ്യമായ വേഗതയിൽ രക്ഷാ പ്രവർത്തനം നടക്കുന്നുണ്ട്. നിരവധി പേരെ കാണാനില്ലന്ന വിവരമാണ് നേരം പുലർന്നതോടെ പുറത്തു വരുന്നത്. റവന്യൂ മന്ത്രി കെ രാജനും വയനാട്ടിൽ നിന്നുള്ള മന്ത്രിയായ ഒ ആർ കേളുവും സംഭവസ്ഥലത്ത് എത്തിചേർന്നിട്ടുണ്ട്.

ഇതുവരെ 20 ഓളം പേർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പരിക്കുകളോടെ ചികിതയിലുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്റർ കൂടി എത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ചൂരൽ മല, അട്ടമല എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് അവിടെ എത്തിച്ചേരാനും പ്രയാസമുണ്ട്.

അടിയന്തരാവശ്യങ്ങൾക്കുള്ള കൺട്രോൾ റൂം നമ്പറുകൾ – 9656938689, 8086010833

- Advertisement -
Share This Article
Leave a comment