കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 31) മുതൽ ഓഗസ്റ്റ് രണ്ടാം തീയതി വരെ നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി സംസ്ഥാന പബ്ളിക് സർവീസ് കമ്മിഷൻ അറിയിച്ചു.
നേരത്തേ ക്രമീകരിച്ചിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നാലെ അറിയിക്കും. അതേ സമയം മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഇൻ്റർവ്യൂകൾ ഒന്നും മാറ്റിവയ്ക്കില്ല. എന്നാൽ മഴ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യേണ്ടുന്ന ഉദ്യോഗാർത്ഥികൾക്ക് മറ്റൊരു ദിവസവും സമയവും അനുവദിയ്ക്കുമെന്നും പി എസ് സി അറിയിച്ചു.