പത്തനംതിട്ടയിൽ നാളെ അവധി, സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത

At Malayalam
0 Min Read

നാളെ ( ജൂലൈ – 31) പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെൻ്റർ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇന്ന് (ജൂലൈ 30) 10 ജില്ലകൾക്ക് അവധിയായിരുന്നു.

കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നു തന്നെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നത്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിയ്ക്കുന്നവർ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറി താമസിയ്ക്കണമെന്ന നിർദേശവും ഉണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ ഉള്ള പ്രദേശങ്ങളിൽ താമസിയ്ക്കുന്നവർ ഏറെ ശ്രദ്ധിക്കണമെന്നും അറിയിപ്പിലുണ്ട്.

Share This Article
Leave a comment