സിറ്റി ഗ്യാസ് പദ്ധതിയ്ക്കായി നിർമിച്ച കുഴിയിൽ സ്കൂട്ടറിൽ വന്ന യുവാവ് വീണു. പക്ഷേ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ആശ്വാസമായി. ആലപ്പുഴ ജില്ലയിലെ ആറാട്ടു പുഴ ദേശീയ പാതയിലാണ് അപകടം നടന്നത്. അപകടം നടന്ന സമയത്തു തന്നെ അതുവഴി വന്ന ഫയർഫോഴ്സും ഓടി കൂടിയ നാട്ടുകാരും ചേർന്നാണ് യുവാവിനെ പുറത്തെടുത്തത്.
സിറ്റി ഗ്യാസ് പദ്ധതിക്കായി ദേശീയ പാതയിൽ ഉടനീളം ആഴമുള്ള കുഴികളും ചാലുകളുമൊക്കെ നിർമിച്ചിട്ടുണ്ട്. അപായസൂചനാ ബോർഡുകളോ മുന്നറിയിപ്പ് സാമഗ്രികളോ ഒന്നും തന്നെ ഇവിടങ്ങളിലൊന്നും വച്ചിട്ടുമില്ല. തിരക്കേറിയ റോഡിൽ ഈ വിധത്തിലുള്ള അപകടങ്ങൾ തുടർക്കഥയാണെന്ന് നാട്ടുകാർ പറയുന്നു.
ആലപ്പുഴയ്ക്ക് പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരൻ വഴിമധ്യേ ബസിനു സൈഡ് കൊടുത്തപ്പോഴാണ് കുഴിയിൽ വീണു പോയത്.