നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങളനുസരിച്ച് ഇളവ്

At Malayalam
1 Min Read

നിലവിൽ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത തുടരാൻ സംസ്ഥാന ആരോഗ്യ വകുപ്പ്. ഇപ്പോള്‍ നിപയുടെ നേരിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ്. ഐ സി യു വില്‍ ആരും ചികിത്സയിലില്ല.
472 പേർ നിലവില്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇതുവരെ ആകെ 856 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുമുണ്ട്.

നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ തീരുമാനം. മലപ്പുറം ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. എന്നാൽ ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടർന്നേ മതിയാകു.

Share This Article
Leave a comment