ഇന്ത്യൻ സാഹിത്യത്തിലെ മഹാപ്രതിഭ മഹാശ്വേതാദേവി വിടവാങ്ങിയിട്ട് ഇന്നേക്ക് ( ജൂലൈ – 28) എട്ടു വർഷം. ആദിവാസികൾ, ദളിതർ, സ്ത്രീകൾ, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാഹിത്യരചന നടത്തിയ അവർ സ്വയം പോരളിയായ സാമൂഹ്യ പ്രവർത്തകയുമായിരുന്നു.
ജാതി വിവേചനവും, ഉദ്യോഗസ്ഥ അഴിമതി എന്നിവക്കെതിരേയും അവർ സാഹിത്യത്തിലൂടെ പ്രതികരിച്ചു. അവിഭക്ത ബംഗ്ലാദേശിലെ ധാക്കയിൽ
ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. തുടർന്ന് കൊൽക്കൊത്ത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം. 1969-ൽ ബിജോയ് ഖർ സർവകലാശാലയിൽ അദ്ധ്യാപികയായി.
മഹാശ്വേതാ ദേവിയുടെ നിരവധി കൃതികൾ മലയാളമടക്കം നിരവധി ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ടു. എണ്ണമറ്റ അംഗീകാരങ്ങൾ അവരെത്തേടിയെത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാഡ്, പത്മശ്രീ, ജ്ഞാനപീഠം, മാഗ്സസെ, പത്മ വിഭൂഷൺ ബംഗാബി ഭൂഷൺ എന്നിവ ചിലതു മാത്രം.
2016 – ജൂലൈ 28 ന് സാഹിത്യ മഹാ പ്രയാണത്തിന് അന്ത്യമായി. കൽക്കൊത്തയിൽ നടന്ന അന്ത്യയാത്രയിൽ ജനലക്ഷങ്ങൾ അനുഗമിച്ചു. കാലമെത്ര കഴിഞ്ഞാലും അനുവാചക ഹൃദയങ്ങളിൽ അവർ ജീവിക്കും.