കിടപ്പു രോഗിയായ പിതാവിനെ മകൻ അടിച്ചു കൊന്നു. കൊല്ലം പരവൂരിലാണ് സംഭവം. മദ്യപിച്ചെത്തിയ പൂതക്കുളം സ്വദേശിയായ ശരതാണ് സ്വന്തം അച്ഛനും കിടപ്പു രോഗിയുമായ ശശിയെ അതിക്രൂരമായി അടിച്ചു കൊന്നത്.
മർദനമേറ്റ് അവശനായ ശശിയെ ബന്ധുക്കളും നാട്ടു കാര്യം ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവസ്ഥ മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റേയും നാട്ടുകാരുടെ മൊഴിയുടെ പശ്ചാത്തലത്തിൽ ശരതിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.