പാർലമെൻ്റിൽ ബെന്നി ബഹനാൻ എം പി യുക്തി ചിന്ത പ്രോത്സാഹന ബില്ല് അവതരിപ്പിച്ചു. സമൂഹത്തിൽ അന്ധവിശ്വാസം വർധിക്കുന്നതായും കൺമുമ്പിലുള്ള തെളിവുകൾ അടിസ്ഥാനമാക്കി തീരുമാനമെടുക്കാനുള്ള കാഴ്ചപ്പാടും അത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ബില്ലിൻ്റെ ലക്ഷ്യമെന്ന് ബെന്നി ബഹനാൻ പറയുന്നു.
കെ പി സി സി പ്രസിഡൻ്റും പാർലമെൻ്റംഗവുമായ കെ സുധാകരൻ്റെ വീട്ടിൽ നിന്നും ഓഫിസിൽ നിന്നുമൊക്കെ സമീപകാലത്താണ് കൂടോത്രം കുഴിച്ചെടുത്തത്. മറ്റൊരു പാർലമെൻ്റംഗമായ രാജ് മോഹൻ ഉണ്ണിത്താൻ്റെ ‘മുഖ്യകാർമികത്വ’ത്തിലായിരുന്നു ഖനനം ചെയ്ത് ‘സാധനം’ കണ്ടെത്തിയത്.
എന്തായാലും ബെന്നി ബഹനാൻ്റെ യുക്തി ചിന്ത പ്രോത്സാഹന ബില്ല് കേരളത്തിൽ നിന്നുള്ള പാർലമെൻ്റംഗങ്ങൾക്ക് ചിരിക്കുള്ള വകയായി. ആരെയാണ് ഇതു കൊണ്ട് ബെന്നി ഉദ്ദേശിക്കുന്നതെന്നതാണ് കോൺഗ്രസുകാരുടെ ഇടയിലെ രഹസ്യ ചർച്ച.