കണ്ണൂർ – ഷൊർണൂർ പുതിയ തീവണ്ടി ഒക്ടോബർ 31 വരെ നീട്ടി റയിൽവേ ഉത്തരവിറക്കി. നിലവിൽ മൂന്നു മാസത്തേക്ക് കൂടിയാണ് സർവീസ് നീട്ടിയിരിക്കുന്നത്. കൂടാതെ വണ്ടിയ്ക്ക് പയ്യോളിയിൽ സ്‌റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷൊർണൂരേക്കുമാണ് സർവീസ് നടത്തുന്നത്. ഈ റൂട്ടിൽ തിരക്ക് അമിതമായപ്പോഴാണ് പുതിയ വണ്ടി ഓടിച്ചു തുടങ്ങിയത്. കാസർഗോഡ് വരെ സർവീസ് നീട്ടണമെന്നും ആഴ്ചയിൽ ആറു ദിവസം ഓടണമെന്നും ആവശ്യങ്ങൾ ഉയർന്നെങ്കിലും റയിൽവേ അതൊന്നും പരിഗണിച്ചിട്ടില്ല