ഒമ്പതു വയസുകാരിയോട് ലൈംഗികാതിക്രമം, 44കാരന് 10 വര്‍ഷം തടവ്

At Malayalam
0 Min Read

തൃശ്ശൂരില്‍ ഒമ്പതു വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 44കാരന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോടശേരി സ്വദേശി സുകുമാരനെയാണ് കുറ്റക്കാരനെന്ന് കണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ശിക്ഷ വിധിച്ചത്.

2019 നവംബര്‍ മാസത്തിലാണ് ഇയാൾ ഒമ്പതു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പിഴ സംഖ്യ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിലുണ്ട്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

Share This Article
Leave a comment