രാഷ്ട്രപതിയെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി വാങ്ങിയാണ് ധനമന്ത്രി നിര്‍മല സീതാരാമൻ പാർലമെന്‍റിലെത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു തുടങ്ങി. ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി.
മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ:
1.48 ലക്ഷം കോടി രൂപ
1.48 ലക്ഷം കോടി രൂപ വിദ്യാഭ്യാസത്തിനും തൊഴിലിനും തൊഴില്‍ നൈപുണ്യത്തിനുമായി വകയിരുത്തി
തൊഴില്‍ മേഖലയ്ക്കും സഹായം
സ്വകാര്യ മേഖലയില്‍ തൊഴില്‍ ഉന്നമനത്തിനായി പ്രത്യേക സാമ്പത്തിക സഹായം
കൃഷിക്ക് 1.25 ലക്ഷം കോടി
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് 400 ജില്ലകളില്‍ ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ
ചെമ്മീന്‍ ഉത്പാദനത്തിനും കയറ്റുമതിക്കും നബാര്‍ഡ് പദ്ധതി
കൃഷിക്ക് 1.25 ലക്ഷം കോടി രൂപ ബജറ്റ് വകയിരുത്തി
വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റല്‍
വനിതകള്‍ക്കായി വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കാന്‍ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രത്യേക സ്‌കീം
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നീട്ടിപ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന അഞ്ച് വർഷത്തേക്ക് നീട്ടി, ഇത് 80 കോടിയിലധികം ആളുകൾക്ക് പ്രയോജനം ചെയ്തു: ധനമന്ത്രി
1000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
തദ്ദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കിട്ടുന്നതിന് 10 ലക്ഷം രൂപ വരെ വായ്പ, മൂന്ന് ശതമാനം പലിശ ഇളവ് 1000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
ആന്ധ്രയ്ക്ക് 15,000 കോടി
സഖ്യകക്ഷികള്‍ക്ക് പ്രത്യേക കടാക്ഷം, ആന്ധ്രയ്ക്ക് 15,000 കോടിയുടെ പ്രത്യേക ധനസഹായത്തിന് നടപടി
ആദ്യ ശമ്പളം സര്‍ക്കാര്‍ വക
ആദ്യമായി ജോലിക്ക് കയറുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്കും. മൂന്ന് തവണകളായി ഈ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും