കെ എസ് ആർ ടി സി കണ്ടക്ടറുടെ കൈ ട്രിപ്പിൽ ആളു കയറ്റി പോകുന്ന ജീപ്പിൻ്റെ ഡ്രൈവർ തല്ലി ഒടിച്ചതായി പരാതി. മൂന്നാറിലാണ് സംഭവം. ബസിൽ കയറിയ യാത്രക്കാരെ ജീപ്പിൽ കയറിപോകാൻ ഇറക്കി വിടാതിരുന്നതിനാണ് കണ്ടക്ടർക്കു നേരം ആക്രമണം ഉണ്ടായതെന്ന് പറയപ്പെടുന്നു.
മൂന്നാർ ഡിപ്പോയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന ജോബിനാണ് പരാതി നൽകിയത്. മൂന്നാർ – തേനി റൂട്ടിലോടുന്ന കെ എസ് ആർ ടി സി യിലെ കണ്ടക്ടറായ ജോബിനോട് ബസിലുള്ള ആളെ ജീപ്പിലേക്ക് കയറാൻ റക്കിവിടാൻ ജീപ്പിൻ്റെ ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നു. ജോബിൻ അത് നിഷേധിച്ചതാണ് പ്രകോപനത്തിനു കാരണം. മർദിച്ചി ശേഷം ഇയാൾ ജീപ്പുമായി ദേവികുളത്തേക്ക് പോയതായി പറയുന്നു. പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.