വകുപ്പിലെ പദ്ധതികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനും തൊഴിലവസരങ്ങള്‍ അറിയിക്കുതിനും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ കന്നട ട്രാന്‍സിലേറ്ററായി താല്‍കാലിക വ്യവസ്ഥയില്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിയമിക്കുന്നു.
ഡിഗ്രി യോഗ്യതയുള്ള കന്നട- മലയാളം ട്രാന്‍സിലേഷനിൽ പരിജ്ഞാനമുള്ള 20നും 45നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജേര്‍ണലിസം അറിയുന്നവര്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷകാലത്തെക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ (പകര്‍പ്പ് കരുതണം), പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതിസര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജൂലൈ 25ന് രാവിലെ 10ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 04994-255466.