അധ്യാപക ഒഴിവുകൾ

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ എയ്ഡഡ് സ്കൂളിൽ എച്ച് എസ് റ്റി (നാചുറൽ സയൻസ്) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ടി ടി സി, ഡി എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി എഡും പാസായിരിക്കണം. യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുണ്ടായിരിക്കണം. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 26നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

Share This Article
Leave a comment