ഓർമയിലെ ഇന്ന്, ജൂലൈ 20, പി കേശവദേവ്

At Malayalam
1 Min Read

1904 ജൂലൈ 20ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനിച്ചത്. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം അധികാരി വര്‍ഗത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കി.

മനുഷ്യ സ്‌നേഹിയായ ഒരു കഥാകാരന്‍ കൂടിയായിരുന്നു ദേവ്. സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു കേശവദേവ്. അന്നത്തെ നാടകം, ദീനാമ്മ, ജീവിത ചക്രം, ഭാവി വരന്‍ തുടങ്ങിയ കഥാ സമാഹാരങ്ങളും ഓടയില്‍ നിന്ന്, കണ്ണാടി, ഭ്രാന്താലയം, അയല്‍ക്കാര്‍, നടി തുടങ്ങിയ നോവലുകളും രചിച്ചിട്ടുണ്ട്.

ഇതിനു പുറമേ നിരവധി നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അയല്‍ക്കാര്‍ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന് എന്ന നോവല്‍ സിനിമ ആക്കിയിട്ടുമുണ്ട്. 1983 ജൂലൈ 1ന് അദ്ദേഹം അന്തരിച്ചു.

Share This Article
Leave a comment