വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ മരിച്ച നിലയിൽ

At Malayalam
0 Min Read

വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ എടവക പഞ്ചായത്തിലെ വി ഇ ഒ ശ്രീലതയെയാണ് മരിച്ചനിലയിൽ കണ്ടത്. 45 വയസാണ് ശ്രീലതയുടെ പ്രായം. കൊല്ലം ജില്ലയിലെ മൈനാഗപള്ളി സ്വദേശിയാണ് ശ്രീലത. എടവക പന്നിച്ചാലിൽ വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച് അവശ്യ നിലയിലായ ശ്രീലതയെ മാനന്തവാടിയിലെ ആശുപത്രിയിൽ രാവിലെ തന്നെ എത്തിച്ചിരുന്നു. ചികിത്സയിൽ തുടരവേ മരണം സംഭവിക്കുകയായിരുന്നു. മാനന്തവാടി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്

Share This Article
Leave a comment