വിസ്മയ കാഴ്ച്ചയായി സാരംഗ് ഹെലികോപ്റ്റർ ടീമിൻ്റെ അഭ്യാസ പ്രകടനം

At Malayalam
1 Min Read

ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി ശംഖുമുഖത്ത് ഇന്ന് നടന്ന സാരംഗ് ഹെലികോപ്റ്റർ ടീമിൻ്റെ അഭ്യാസ പ്രകടനം വിസ്മയ കാഴ്ച്ചയായി.എയർ വാരിയേഴ്‌സ് ഡ്രിൽ ടീം (AWDT) അവതരിപ്പിച്ച പ്രകടനവുംവ്യോമസേനയുടെ ഗരുഡ് കമാൻഡോകൾ അവതരിപ്പിച്ച മോക്ക് ഡ്രില്ലും ഉണ്ടായിരുന്നു

1984 ജൂലൈ 19-ന് തിരുവനന്തപുരം ആസ്ഥാനമായി ദക്ഷിണ വ്യോമസേന കേന്ദ്രം സ്ഥാപിതമായതിൻ്റെ 40ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൊതുജനസമ്പർക്കം ലക്ഷ്യമാക്കിയുള്ള പരിപാടികൾ ഇന്ത്യൻ വ്യോമസേനയുടെയും ദക്ഷിണ വ്യോമസേനയുടെയും നേട്ടങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ വായുസേനയിൽ നിന്നും വിരമിച്ച വിമുക്തഭടന്മാരുടെ നിസ്വാർത്ഥ സംഭാവനകളെ ആദരിക്കുകയും ചെയ്യും.

ഇന്നത്തെ ടീമിൽ ഗ്രൂപ്പ് ക്യാപ്റ്റൻ സന്തോഷ്കുമാർ മിശ്രയുടെ നേതൃത്വത്തിലുള്ള 15 അംഗ സാരംഗ് ടീമിൽ മൂന്ന് മലയാളികളും ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശികളായ സ്ക്വാഡ്രൻ ലീഡർ രാഹുൽ, സ്ക്വാഡ്രൻ ലീഡർ സച്ചിൻ, കോട്ടയം സ്വദേശിനിയായ സ്ക്വാഡ്രൻ ലീഡർ ആൻമോൾ എന്നിവരാണ്. വിവിധ സ്കൂളുകളിലും കോളേജുകളിലും നിന്നായി ഏകദേശം 300 വിദ്യാർത്ഥികൾ പ്രകടനം കാണാൻ എത്തിയിരുന്നു.

Share This Article
Leave a comment