സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെൻ്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും.
അപേക്ഷാ ഫോറവും പ്രോസ്‌പെകുസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ് ആർ സി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 0471- 257047, 9846033001. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2024 ജൂലൈ 31.