കനത്ത മഴയുടെ സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ജൂലൈ – 18) ജില്ലാ കളക്ടർ അവധി പ്രഖാപിച്ചു. അങ്കൺവാടികൾ, ട്യൂഷൻ സെൻ്റുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാവുക.
മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പി എസ് സി ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും അറിയിപ്പിൽ പറയുന്നുണ്ട്