എച്ച് വൺ എൻ വൺ ബാധിച്ച് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ സൈഫുന്നീസ (47)ആണ് മരിച്ചത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വൺ എൻ വൺ. 100 ഡിഗ്രിക്കു മേൽ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ഛർദി എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് രോഗം കടുക്കാൻ സാധ്യതയുണ്ട്.