ഉത്തരം അറിയില്ലേ ?, ഇമ്പോസിഷൻ ആയിക്കോട്ടെ, യെസ് സർ

At Malayalam
1 Min Read

കേന്ദ്ര സർക്കാരിൻ്റെ പുതിയ നിയമമായ ഭാരതീയ ന്യായ് സംഹിതയെപ്പറ്റി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഒരു ചോദ്യം ചോദിച്ചു. ചോദ്യം തൻ്റെ കീഴിലുള്ള ഒരു വനിത ഇൻസ്പെക്ടറോടായിരുന്നു. ദിവസേനയുള്ള വയർലസ് റിപ്പോർട്ട് നൽകുകയായിരുന്നു വനിത ഇൻസ്പെക്ടർ.

ഉത്തരം അറിയാത്തതിനാലാവാം ജില്ലാ മേധാവിയുടെ ചോദ്യത്തിനു മുന്നിൽ വനിത ഉദ്യോഗസ്ഥ മൗനം പാലിച്ചു. ജില്ലാ പൊലിസ് മേധാവി വളരെ സിമ്പിളായി കാര്യം പരിഹരിച്ചു. ഉദ്യോഗസ്ഥ തൻ്റെ ചോദ്യത്തിൻ്റെ ഉത്തരം തനിയെ കണ്ടു പിടിയ്ക്കുക. കണ്ടെത്തിയ ശേഷം ഉത്തരം ഇമ്പോസിഷൻ എഴുതി മേധാവിയുടെ ഔദ്യോഗിക മെയിൽ വിലാസത്തിൽ അയക്കുക. അനുസരണ ശീലമുള്ള സേനാവിഭാഗത്തിലെ ഉദ്യോഗസ്ഥ മേധാവിയുടെ നിർദ്ദേശം അനുസരിച്ചതായാണ് ലഭിക്കുന്ന വിവരം.

Share This Article
Leave a comment