ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ്

At Malayalam
0 Min Read

സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ കോഴ്സ് (ഡി ഡി എൻ സി)ഒന്നാം ബാച്ച് പൊതു പരീക്ഷ ആഗസ്റ്റ് 18-ന് ആരംഭിക്കും. തിയറി  പരീക്ഷ ആഗസ്റ്റ് 18, 24 തീയതികളിലും പ്രായോഗിക പരീക്ഷ 18 (ഉച്ചയ്ക്ക് ശേഷം), 25 തീയതികളിലും  പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
പരീക്ഷാ ഫീസ് പിഴ കൂടാതെ ജൂലൈ 17 മുതൽ 27 വരെയും 100 രൂപ പിഴയോടെ ജൂലൈ 28 മുതൽ ആഗസ്റ്റ് 2 വരെയും www.scolekerala.org യിൽ ഓൺലൈനായോ വെബ്‌സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്‌തെടുക്കുന്ന പ്രത്യേക ചലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ്ഓഫീസ് മുഖേനയോ അടയ്ക്കാം. പരീക്ഷ ഫീസ് 900 രൂപ. വിശദവിവരങ്ങൾ സ്‌കോൾ കേരള വെബ്‌സൈറ്റിലെ  വിജ്ഞാപനത്തിൽ ലഭിക്കും. ഫോൺ : 0471-2342950, 2342271, 2342369.

Share This Article
Leave a comment