നൈജീരിയയിൽ സ്‌കൂൾ തകർന്ന് 22 കുട്ടികൾക്ക് ദാരുണാന്ത്യം

At Malayalam
0 Min Read

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് 22 കുട്ടികൾക്ക് ദാരുണാന്ത്യം. 132 കുട്ടികൾക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ പ്ലാറ്റോ സംസ്ഥാനത്തെ ജോസ് നഗരത്തിലുള്ള സെന്റ് അക്കാഡമിയിൽ ക്ലാസ് നടക്കുന്നതിനിടെയായിരുന്നു അപകടം.

നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് കുടുങ്ങിക്കിടന്ന കുട്ടികളെ പുറത്തെടുത്തത്. 1,000ത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. നദിക്കരയിൽ അപകടകരമായ സാഹചര്യത്തിലായിരുന്നു ഇരുനില കെട്ടിടം നിലനിന്നിരുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി മേഖലയിൽ ശക്തമായ മഴയാണ്. അന്വേഷണം പ്രഖ്യാപിച്ച സർക്കാർ അപകട ഭീഷണി നിലനിൽക്കുന്ന സ്കൂളുകൾ അടിയന്തരമായി അടയ്ക്കാൻ നിർദ്ദേശിച്ചു.

- Advertisement -
Share This Article
Leave a comment