തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ ജി റ്റി ഇ പ്രിന്റിംഗ് ടെക്‌നോളജി (പാര്‍ട്ട് ടൈം) പ്രീ പ്രസ് ഓപ്പറേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷ ഫോമും വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസും www.polyadmission.org , www.sitttrkerala.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. പട്ടിക ജാതി / പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗവ. പ്രസ്സിലെ ജീവനക്കാര്‍ക്കും സംവരണം ഉണ്ട്. പൂരിപ്പിച്ച അപേക്ഷ ഫോം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂലൈ 24ന് വൈകിട്ട് 4 നകം സെന്‍ട്രല്‍ പോളിടെക്‌നിക് കോളജിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം.