വിദേശവനിതയ്ക്കെതിരെ ലൈംഗികാതിക്രമം; കളരി പരിശീലകൻ അറസ്റ്റിൽ

At Malayalam
0 Min Read

കളരി പഠിക്കാനെത്തിയ വിദേശവനിതയെ ആറു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരി പരിശീലകൻ അറസ്റ്റിൽ. കണ്ണൂർ തോട്ടട കാഞ്ഞിര സ്വദേശി സുജിത്താണ് (54) അറസ്റ്റിലായത്.

കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള അമേരിക്കൻ വനിതയാണ് ഇയാൾ‌ക്കെതിരേ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. കണ്ണൂർ ടൗൺ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share This Article
Leave a comment