അബൂബക്കർ ബാഗ്ദാദിയുടെ ഭാര്യയ്ക്ക് വധശിക്ഷ

At Malayalam
1 Min Read

കൊല്ലപ്പെട്ട ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യയ്ക്ക് വധശിക്ഷ വിധിച്ച് ഇറാക്കിലെ ക്രിമിനൽ കോടതി. സ്ത്രീയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ,​ ബാഗ്ദാദിയുടെ ആദ്യ ഭാര്യ അസ്‌മ മുഹമ്മദാണ് ശിക്ഷിക്കപ്പെട്ടതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭീകരവാദവും യസീദി വനിതകളെ തടവിലാക്കാൻ ഐസിസുമായി ചേർന്നു പ്രവർത്തിച്ചതുമാണ് ഇവർക്കെതിരെയുള്ള കുറ്റം.

2019 നവംബറിൽ തുർക്കിയിൽ അറസ്റ്റിലായ ഇവരെ ഈ വർഷം ആദ്യമാണ് ഇറാക്കിലെത്തിച്ചത്. അബൂബക്കർ അൽ ബാഗ്ദാദി 2019 ഒക്ടോബറിലാണ് യു.എസ് സൈന്യത്താൽ കൊല്ലപ്പെട്ടത്. അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം സിറിയയിലെ ബാരിഷ ഗ്രാമത്തിൽ യു.എസ് സൈന്യം പ്രത്യേക കമാൻഡോ ഓപ്പറേഷൻ നടത്തുകയായിരുന്നു.

Share This Article
Leave a comment