കുണ്ടന്നൂരില്‍ സ്കൂള്‍ ബസിന് തീപിടിച്ചു. രാവിലെ 8.45 ഓടെയാണ് സംഭവം. തേവര എസ്.എച്ച്. സ്കൂളിലേക്ക് വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. അപകട സൂചന ലഭിച്ചതും ബസ് ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ ബസിൽ നിന്ന് ഇറക്കി ദൂരേക്ക് മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല.
ബസിന്റെ മുൻ ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ട് ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വഴിയേപോയ കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും
ബസ് പൂര്‍ണമായും കത്തി നശിച്ചു. പിന്നീട് അഗ്നിശമന സേനയെത്തി തീ പൂര്‍ണമായി അണച്ചു.മിനി ബസിന് തീപിടിക്കാനുള്ള കാരണം സംബന്ധിച്ച് ഫയര്‍ഫോഴ്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.