തൃശൂർ ചെറുതുരുത്തിയിൽ തമിഴ്നാട് സ്വദേശിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലിസ് പറഞ്ഞു. അമ്പതുകാരിയായ സെൽവിയാണ് കൊല്ലപ്പെട്ടത്. കൊലപാതത്തിന് സെൽവിയുടെ ഭർത്താവും തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയുമായ തമിഴരശനെ പൊലിസ് അറസ്റ്റു ചെയ്തു.
സ്വകാര്യഭാഗത്ത് വടി കുത്തി കയറ്റിയും അതിക്രൂരമായി മർദിച്ചുമാണ് സെൽവിയെ കൊന്നതെന്ന് ഭർത്താവ് പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. മദ്യ ലഹരിയിലാണ് ഭാര്യയെ അതിക്രൂരമായി ഇയാൾ വകവരുത്തിയതെന്നു പൊലിസ് പറയുന്നു. ഇയാൾ തന്നെയാണ് പൊലിസ് സ്റ്റേഷനിൽ ചെന്ന് തൻ്റെ ഭാര്യയെ കാണാനില്ലായിരുന്നുവെന്നും ഇപ്പോൾ വെയ്റ്റിംഗ് ഷെഡിൽ മരിച്ചു കിടക്കുന്നതായും അറിയിച്ചത്.
മൃതദേഹം, പൊലീസെത്തി പോസ്റ്റ് മോർട്ട നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റിയിട്ടുണ്ട്.