നെടുമങ്ങാട് ഐ റ്റി ഡി പി ഓഫീസിന്റെ അധികാരപരിധിയിലുള്ള ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സി ബി എസ് ഇ സ്‌കൂൾ, മലയിൻകീഴ് പ്രവർത്തിക്കുന്ന ജി കെ എം എം ആർ എസ് (കുറ്റിച്ചൽ) എന്നിവിടങ്ങളിൽ ലൈബ്രേറിയൻ, ഐ റ്റി ഇൻസ്ട്രക്ടർ തസ്തികകളിൽ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജൂലൈ 11 രാവിലെ 10.30ന് നെടുമങ്ങാട് ഐ റ്റി ഡി പി ഓഫീസിലാണ് അഭിമുഖം.
ലൈബ്രേറിയൻ തസ്തികയിൽ ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാന്തര ബിരുദം ആണ് യോഗ്യത. കമ്പ്യൂട്ടർ സയൻസിലെ ബിരുദമാണ് ഐ റ്റി ഇൻസ്ട്രക്ടർ തസ്തികയിൽ യോഗ്യത. അധ്യാപന നൈപുണ്യവും മികവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിന് വെയിറ്റേജ് മാർക്ക് ലഭിക്കും.
സ്ഥാപനത്തിൽ തുടർച്ചയായി ജോലി നോക്കിയവരേയും ജില്ലയിൽ അഞ്ച് വർഷം ജോലി നോക്കിയവരേയും പരിഗണിക്കില്ലെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812557