മുംബൈയിൽ തോരാ മഴദുരിതം

At Malayalam
1 Min Read

മുംബൈയിൽ പെയ്ത കനത്ത മഴ ജനജീവിതം ആകെ ദുസ്സഹമാക്കി. സബർബെൻ ട്രെയിനുകൾ ഉൾപ്പെടെ തീവണ്ടികൾ നിർത്തി ഇടുകയോ റദ്ദാക്കുക്കയോ ചെയ്തിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. പൊതുഗതാഗത സംവിധാനങ്ങളും തകരാറിലായി.

അർധ രാത്രിയ്ക്കു ശേഷം പുലർച്ചെ വരെ ഏകദേശം 300 മില്ലി മീറ്ററിലധികം മഴയാണ് മുംബൈയിൽ പെയ്തത്. അതി തീവ്രമഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ സ്കൂളുകളും കോളജുകളുമടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുകയുമാണ്. അടുത്ത ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലവസ്ഥാ വകുപ്പിൻ്റെ പ്രവചനം.

വെള്ളപ്പൊക്ക കെടുതികൾ ഉണ്ടായാൽ നേരിടാൻ എൻ ഡി ആർ എഫ് സംഘവും സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘം നിരീക്ഷണം നടത്തുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്

Share This Article
Leave a comment