വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷിക്കാം

At Malayalam
1 Min Read

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി / പട്ടികവർഗ / ഒ ഇ സി വിദ്യാർത്ഥികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കും. പ്ലസ് ടു യോഗ്യതയുള്ളവർക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓൺലൈനായോ ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററിൽ നേരിട്ടോ 2024 ജൂലൈ 25 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ ഇ സി. വിഭാഗക്കാർക്ക് 150 രൂപ) ഇ- ട്രാൻസ്ഫർ / ബാങ്ക് മുഖേന അടച്ച രേഖയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2726275, 6282692725

Share This Article
Leave a comment