മാന്നാർ കൊലപാതകം; പരസ്പ്പര വിരുദ്ധ മൊഴികൾ വലയ്ക്കുന്നു. റിപ്പോർട്ട് കാത്ത് പൊലിസ്

At Malayalam
1 Min Read

മാന്നാറിലെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ മൊഴികളിലെ വൈരുധ്യം പൊലിസിനെ വലയ്ക്കുന്നു. ഇതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് കലയുടെ ഭർത്താവും കൊലപാതകി എന്ന് പൊലിസ് വിലയിരുത്തുകയും ചെയ്യുന്ന അനിൽ കുമാറിനെ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. നിലവിൽ കസ്‌റ്റഡിയിൽ തുടരുന്നവരുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഇവരുടെ കസ്റ്റഡി കാലാവധി തീരുന്നതിനു മുന്നേ അനിലിൻ്റെ മൊഴിയുമായി ചേർത്ത് പരിശോധിക്കേണ്ടതുണ്ട്.

കൊല നടന്നു എന്നു കരുതുന്ന മാരുതി കാർ കണ്ടു പിടിയ്ക്കാനുള്ള ഒരു തെളിവും ഇനിയും കിട്ടിയിട്ടില്ല. 15 കൊല്ലം മുമ്പു നടന്ന കേസിൽ കാറടക്കമുള്ള തെളിവുകൾ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്നും അറിയില്ല. അനിലിൻ്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നു കണ്ടെടുത്ത സാമ്പിളുകളുടെ ശാസ്ത്രീയമായ പരിശോധനാ ഫലം വരാൻ കാത്തിരിയ്ക്കുകയാണ് പൊലിസ്. ഇതു കിട്ടിയാൽ മാത്രമേ കലയാണ് കൊല്ലപ്പെട്ടത് എന്നുറപ്പിക്കാനും കഴിയു.

15 കൊല്ലം മുമ്പ് കലയുടെ ഭർത്താവായ അനിലും സുഹൃത്തുക്കളും ചേർന്ന് മാരുതി കാറിനുള്ളിൽ വച്ച് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇട്ടതാകാമെന്നാണ് പൊലിസിൻ്റെ നിഗമനം. എഫ് ഐ ആറിൽ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നതും. പ്രമോദ്, ജിനു, സോമൻ എന്നീ കൂട്ടുപ്രതികൾ അനിലിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. പരസ്പ്പര വിരുദ്ധമാണ് ഇവരുടെ മൊഴികൾ എന്നതാണ് പൊലിസിനെ ആശയകുഴപ്പത്തിലാക്കുന്നത്.

Share This Article
Leave a comment