പുതിയ പാർലമെൻ്റിൻ്റെ ആദ്യ ബജറ്റ് സമ്മേളനം ഈ മാസം 22 ന് തുടങ്ങും. മൂന്നാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ഈ മാസം 23 ന് അവതരിപ്പിക്കും. ലോക്‌സഭാ – രാജ്യസഭാ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12വരെ തുടരുമെന്നാണ് നിലവിൽ അറിയിച്ചിട്ടുള്ളത്.
ബജറ്റവതരണ ശേഷം സഭയിൽ ബജറ്റ് ചർച്ച തുടങ്ങും. സമ്മേളന തീയതി രാഷ്ട്രപതി അംഗീകരിച്ചു. ബജറ്റ് സമ്മേളനം ആരംഭിക്കാൻ സർക്കാർ പൂർണ സജ്ജമായതായി പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. മൂന്നാം മോദി മന്ത്രിസഭയിലും ധന കാര്യമന്ത്രിയായി തുടരുന്ന നിർമല സീതാരാമൻ ആണ് സഭയിൽ ബജറ്റ് അവതരിപ്പിക്കുക.