വണ്ടിയ്ക്കു കേടാകാൻ കണ്ടൊരു നേരം

At Malayalam
1 Min Read

മാലിന്യ നിർമാർജനം എന്നത് വൻ കീറാമുട്ടിയാണ് ഇന്ന് കേരളത്തിൽ മിക്കയിടങ്ങളിലും. കൊച്ചിയിലെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇന്നലെ കളമശേരിയിൽ നാട്ടുകാർ, അനധികൃതമായി നിക്ഷേപിയ്ക്കാൻ ഒരു വണ്ടിയിൽ കയറ്റി കൊണ്ടുവന്ന മാലിന്യം കയ്യോടെ പിടി കൂടി. പടമുകളിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളാനാണ് രണ്ടു പേർ വണ്ടിയിൽ കയറ്റി കളമശേരി നഗരസഭയുടെ പന്ത്രണ്ടാം വാർഡിൽ പുലർച്ചെ കൊണ്ടു വന്നത്. അതിനിടയിൽ വണ്ടി പണിമുടക്കി. പിന്നാലെ പ്രദേശവാസികളും എത്തി. വണ്ടിയിലുള്ളവർ പുറത്തിറങ്ങാനാകാതെ വണ്ടിയ്ക്കുള്ളിൽ അകപ്പെട്ടു.

നഗരസഭയിൽ നിന്ന് ബന്ധപ്പെട്ടവരും പൊലിസുമെത്തി വണ്ടി കസ്റ്റഡിയിൽ എടുത്തു. വണ്ടി ആർ ടി ഒ യ്ക്ക് കൈമാറുമെന്ന് നഗരസഭാ അധികൃതർ പറയുന്നു. മുമ്പും ഇതേ വാഹനത്തിൽ പ്രദേശത്ത് മാലിന്യം തള്ളിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു

Share This Article
Leave a comment