കോഴിക്കോട് മുതലക്കുളത്ത് ചായക്കടയില്‍ തീപ്പിടിത്തം. രാവിലെ 6.50 നായിരുന്നു അപകടം. ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ തീപിടിച്ച് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.അപകടത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന യൂണിറ്റുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.