സർക്കാർ ഓഫിസുകളിൽ ഏതെങ്കിലും ആവശ്യത്തിന് ഫീസിനത്തിൽ തുക അടയ്ക്കേണ്ടി വന്നാൽ ഇനി മുതൽ പണം കയ്യിൽ കരുതണമെന്ന് നിർബന്ധമില്ല. ഗൂഗിൾ / ഫോൺ പേകളിൽ കൂടി പണം അടയ്ക്കാം. ഇത്തരം പെയ്മെൻ്റുകൾക്ക് ഇനി മുതൽ യു പി ഐ സംവിധാനത്തിലൂടെ പണം അടയ്ക്കാമെന്ന് സർക്കാർ ഉത്തരവായി.
ഇതു സംബന്ധിച്ച് ധനകാര്യ മന്ത്രാലയം നൽകിയ ഉത്തരവിൽ സർക്കാർ ഓഫിസുകളിൽ, ക്യൂ ആർ കോഡ് പൊതു ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫീസിനത്തിലോ മറ്റോ ലഭിച്ച തുക ട്രഷറിയിൽ എത്തിക്കാനുള്ള സാങ്കേതിക സംവിധാനം കൂടി വകുപ്പുകൾ ഒരുക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
ഡെബിറ്റ് / ക്രെഡിറ്റ് ഉപയോഗിച്ച് ഇത്തരത്തിൽ സർക്കാർ ഓഫിസുകളിൽ പണം അടയ്ക്കാം എന്ന 2018 ലെ ഉത്തരവ് സർക്കാർ ഒഴിവാക്കിയിട്ടുമുണ്ട്.