കോഴിക്കോട് ജില്ലയിൽ ഭീഷണിയായി അമീബിക് മസ്തിഷ്ക്ക ജ്വരം. സ്കൂൾ വിദ്യാർത്ഥിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പയ്യോളി നഗരസഭയ്ക്കു കീഴിലുള്ള കാട്ടും കുളം എന്നറിയപ്പെടുന്ന കുളത്തിലിറങ്ങി കുളിച്ചതിനെ തുടർന്നാണ് അണുബാധ ഉണ്ടായതെന്നാണ് വിവരം.
പ്രദേശത്ത് നേരത്തേയും നിരവധി പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിരുന്നു. കുളം അധികൃതർ ശുദ്ധീകരിച്ചു. കുളത്തിലെ വെള്ളം ശേഖരിച്ച് പരിശോധനക്കായി ലാബിൽ അയച്ചിരിക്കുകയാണ്. രോഗലക്ഷണങ്ങളോടെ സ്കൂൾ വിദ്യാർത്ഥിയായ ഒരു 12 കാരൻ കൂടി ആശുപത്രിയിൽ ചികിത്സയിലാണ്.