ഇടുക്കിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി മരിച്ചു. അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് (8) മരിച്ചത്.
രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പുലർച്ചെ മൂന്നോടെയായിരുന്നു മരണം. കൂമ്പൻപാറ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ജോവാന.