കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് വീടു കുത്തി തുറന്ന് മോഷണം നടത്തിയതിന് കൊട്ടാരക്കര എഴുകോൺ സ്വദേശി അഭിരാജ് പൊലിസ് പിടിയിലായി. നീലേശ്വരത്തെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നേതാവിൻ്റെ വീട്ടിൽ പകൽ സമയത്ത് കയറിയ പ്രതി 20 പവൻ സ്വർണവും പതിനായിരം രൂപയുമാണ് കവർന്നത്.
സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മണിക്കൂറുകൾക്കകം പൊലിസ് പ്രതിയെ കുടുക്കുകയായിരുന്നു. മോഷണ ശേഷം മുങ്ങി നടന്ന പ്രതിയെ പിന്തുടർന്ന് കോഴിക്കോട് വച്ചാണ് അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത പ്രതിയുടെ പക്കൽ നിന്നും മോഷണ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. നീലേശ്വരം പൊലിസാണ് പ്രതിയെ പിടികൂടിയത്