ജനറല്‍ നഴ്‌സിംഗിന് അപേക്ഷ ക്ഷണിച്ചു

At Malayalam
1 Min Read

ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് സ്‌കൂളുകളില്‍ 2024- 25 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളെടുത്ത് പ്ലസ്ടു / തത്തുല്യ പരീക്ഷ 40 ശതമാനം മാര്‍ക്കോടുകൂടി പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  അര്‍ഹരായവര്‍ക്ക് മാര്‍ക്കിളവും ലഭിക്കും. സയന്‍സ് വിഷയം പഠിച്ചവരുടെ അഭാവത്തില്‍ മറ്റു വിഷയങ്ങളില്‍ പ്ലസ്ടു പാസായവരെയും പരിഗണിക്കും. എ എന്‍ എം കോഴ്‌സ് പാസായ രജിസ്‌ട്രേഡ് എ എന്‍ എം നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം.  

അപേക്ഷാ ഫോറവും
പ്രോസ്‌പെക്ടസും www.dhskerala.gov.in ല്‍ ലഭിക്കും.  പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റു വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പുകള്‍, അപേക്ഷാ ഫീസ് 0210-80-800-88 ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ചതിന്റെ അസ്സല്‍ ചലാന്‍ എന്നിവ സഹിതം ജൂലൈ ആറിന് വൈകിട്ട് അഞ്ച് മണിക്കു മുമ്പായി ബന്ധപ്പെട്ട നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം

Share This Article
Leave a comment