മഴ തന്നെ മഴ, മീൻ പിടിക്കാനും പോകരുത്

At Malayalam
1 Min Read

കേരളത്തിൽ അതിശക്തമായ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ കനത്ത മഴ സാധ്യത ഇന്നുമുണ്ട്. ഓറഞ്ച് ജാഗ്രത നിർദേശം നൽകിയിരിക്കുന്ന കണ്ണൂർ, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലാവും ശക്തമായ മഴ പെയ്യുക. കൂടാതെ കാസർഗോഡ്, കോഴിക്കോട് ഉൾപ്പെടെയുള്ള ഏഴ് വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

മഴ മുൻ നിർത്തി ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് അവധി നൽകിയിരിയ്ക്കുന്നത്. കൂടാതെ കർണാടക, കേരള, ലക്ഷദ്വീപ് തീരങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനവും ഈ മേഖലകളിൽ അനുവദിക്കില്ല.

കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്ത തിരുവനന്തപുരം ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങളും നിരോധിച്ചു. വരുന്ന മൂന്നു ദിവസങ്ങൾ കൂടി മിക്ക ജില്ലകളിലും ശക്തിയേറിയ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പു പ്രവചിക്കുന്നത്

Share This Article
Leave a comment