ഗവർണർ x തൃണമൂൽ തുടരുന്നു

At Malayalam
1 Min Read

ഗവർണർ സി വി ആനന്ദബോസും വിടില്ല, തൃണമൂൽ കോൺഗ്രസും വിടില്ല. രണ്ട് നിയുക്ത എം എൽ എ മാർ നിയമസഭാ വളപ്പിൽ നടത്തുന്ന പ്രതിഷേധം തുടരുകയും ചെയ്യുന്നു. ഇതാണ് ബംഗാളിലെ ഇപ്പോഴത്തെ അവസ്ഥ. ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ചെത്തിയ സയന്തിക ബന്ദോപാധ്യായ, റയാത് ഹുസൈൻ എന്നിവർ രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്ത് നിയമസഭയിൽ കയറണമെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് നിർദേശിക്കുന്നു. അത് കീഴ്‌വഴക്കങ്ങൾക്കു വിരുദ്ധമാണന്നും ഗവർണർ സഭയിലെത്തി തങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിത്തരികയോ അല്ലാത്തപക്ഷം സ്പീക്കറേയോ ഡെപ്യൂട്ടി സ്പീക്കറെയോ അതിനായി ചുമതലപ്പെടുത്തണമെന്നും പുതിയ എം എൽ എ മാരും ആവശ്യപ്പെട്ടു.

ഇന്ന് നാലുമണി വരെ എം എൽ എ മാരെ കാത്ത് ഗവർണർ രാജ്ഭവനിൽ ഇരുന്നുവെന്നും അഞ്ചു മണിക്കു ശേഷം അദ്ദേഹം യാത്ര പോയതായും രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. എവിടെയാണ് പോയതെന്നോ എന്ന് മടങ്ങി വരുമെന്നോ ജീവനക്കാർക്ക് അറിയുകയുമില്ലത്രേ.

സത്യപ്രതിജ്ഞ എടുക്കാതെ അംഗങ്ങൾക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ കഴിയില്ലന്നും നിയമ വിരുദ്ധമായി സഭാ നടപടികളിൽ പങ്കെടുത്താൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും രാജ്ഭവൻ അറിയിക്കുകയും ചെയ്തതായാണ് വിവരം

Share This Article
Leave a comment