മാറി മറിഞ്ഞ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വരുന്ന മൂന്നു ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്.
കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി പത്തനംതിട്ട എറണാകുളം എന്നീ ജില്ലകളിൽ ഇന്ന് (ജൂൺ -26) ഓറബ് ജാഗ്രതാ നിർദേശവും പാലക്കാട്, മലപ്പുറം, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശവും പുതുതായി നൽകിയിട്ടുണ്ട്. കൂടാതെ മിക്ക ജില്ലകളിലും നാളെയും മറ്റന്നാളും വിവിധ ജാഗ്രതാ നിർദേശങ്ങളും നൽകിയിരിക്കുകയാണ്.
സംസ്ഥാനത്തുടനീളം വരും ദിവസങ്ങളിൽ കനത്ത മഴ സാധ്യത തന്നെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്. അതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവർ,സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, വാഹന യാത്രികർ തുടങ്ങിയവർ ജാഗ്രത പുലർത്തേണ്ടതാണ്