ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാത്രി യാത്രയ്ക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി. ഉച്ചതിരിഞ്ഞതുമുതൽ ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ മൂന്നാറിൽ മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണ് വീട്ടമ്മ മരിക്കുകയും ചെയ്തു.
മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ, സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ തുടങ്ങിയവർ സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറി താമസിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഒരു കാരണവശാലും ജില്ലയുടെ മലയോര മേഖലകളിലേക്ക് രാത്രിയാത്ര അനുവദിക്കില്ലെന്നുo ജില്ലാ കളക്ടർ അറിയിപ്പു നൽകിയിരിക്കുകയാണ്